ധീരജ് കൊലക്കേസ്: നിഖില്‍ പൈലിക്ക് അറസ്റ്റ് വാറണ്ട്

എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കൊലചെയ്ത കേസിൽ ഒന്നാം പ്രതിയായ യൂത്ത്കോൺഗ്രസ് നേതാവ് നിഖില്‍ പൈലിക്ക് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ തീരുമാനിച്ച ദിവസം നിഖില്‍ പൈലി കോടതിയില്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

നിഖിലിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടണം എന്നാണ് പൊലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുറ്റപത്രം വായിക്കാനായി കേസ് ഒക്ടോബര്‍ നാലിലേക്ക് മാറ്റിവെച്ചിട്ടുണ്ട്. അതേസമയം അറസ്റ്റ് വാറണ്ട് നില നില്‍ക്കെയാണ് നിഖില്‍ പൈലി പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിഖില്‍ പൈലി പങ്കെടുത്തതില്‍ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു.

ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞിരുന്നു. യുഡിഎഫ് പ്രചാരണം നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടിരുന്നു.

02-Sep-2023