ആളുകളെ വിമർശിക്കാതെ തേജോവധം ചെയ്തിട്ട് തിരിഞ്ഞോടുന്ന ആളാണ് മാത്യു കുഴൽനാടൻ: മന്ത്രി എംബി രാജേഷ്

ആളുകളെ വിമർശിക്കാതെ തേജോവധം ചെയ്തിട്ട് തിരിഞ്ഞോടുന്ന ആളാണ് മാത്യു കുഴൽനാടനെന്ന് മന്ത്രി എംബി രാജേഷ്. എന്തെങ്കിലും അതിക്ഷേപകരമായ കാര്യം വിളിച്ചു പറഞ്ഞാലേ ശ്രദ്ധ കിട്ടുകയുള്ളു എന്ന് മാത്യു കുഴൽനാടന് അറിയാമെന്നും ഇതിലും നല്ല നേതാക്കൾ കോൺഗ്രസിൽ വേറെ ഉണ്ടെന്നും വക്കീൽ നോട്ടീസ് ലഭിച്ചാൽ ഉചിതമായ മറുപടി നൽകുമെന്നും എംബി രാജേഷ് പറഞ്ഞു.

അതേസമയം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനും മാത്യ കുഴൽനാടനെതിരായ വിമർശനം തുടർന്നു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മാത്യു കുഴൽനാടന്റെ ഉത്തരം കൃത്യമല്ലെന്നും അരിയെത്രയെന്ന് ചോദിച്ചാൽ പയറഞ്ഞാഴിയെന്നാണ് കുഴൽനാടന്റെ മറുപടിയെന്നും സിഎൻ മോഹനൻ പറഞ്ഞു.

02-Sep-2023