സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയുമായും മലേറിയയുമായും താരതമ്യപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മത്തെ എതിര്‍ക്കേണ്ടതല്ലെന്നും മാരക രോഗങ്ങളെ പോലെ ഉന്മൂലനം ചെയ്യേണ്ടതുമാണെന്ന് ഉദയനിധി പറഞ്ഞതിനെത്തുടര്‍ന്ന് വിവാദം ആളിക്കത്തുകയാണ്.
സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.കുറച്ച് കാര്യങ്ങള്‍ എതിര്‍ക്കാന്‍ കഴിയില്ല, അത് നിര്‍ത്തലാക്കണം. ഡെങ്കിയെയും കൊതുകിനെയും മലേറിയയെയും കൊറോണയെയും നമുക്ക് എതിര്‍ക്കാനാവില്ല. ഇത് നമ്മള്‍ ഉന്മൂലനം ചെയ്യണം. അങ്ങനെയാണ് നമ്മള്‍ സനാതനയെയും ഉന്മൂലനം ചെയ്യേണ്ടത്യ അദ്ദേഹം പറഞ്ഞു.
'സനാതനയെ എതിര്‍ക്കുന്നതിനുപകരം അതിനെ ഉന്മൂലനം ചെയ്യണം. സനാതന എന്ന പേര് സംസ്‌കൃതത്തില്‍ നിന്നാണ്. ഇത് സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്,' ഡിഎംകെ സര്‍ക്കാരില്‍ യുവജനക്ഷേമ കായിക വികസന മന്ത്രിയായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം, സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് ഉദയനിധി സ്റ്റാലിനെതിരെ ആഞ്ഞടിച്ച ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, അദ്ദേഹം 80 ശതമാനം ജനങ്ങളുടെയും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുകയാണെന്നും പറഞ്ഞു.