മീഡിയ വൺ യു.ഡി.എഫിനായി വിടു പണി ചെയ്തിരിക്കുന്നു: ഡി വൈ എഫ് ഐ
അഡ്മിൻ
വര്‍ഗീയത പടര്‍ത്തി സിപിഐ എമ്മിനേയും ഇടതുപക്ഷത്തേയും അധിക്ഷേപിക്കാനുള്ള മീഡിയ
വണ്‍ ചാനലിന്റെ ശ്രമത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. കൊട്ടിക്കലാശ ദിനത്തിലും വ്യാജ വാർത്ത നിർമ്മിച്ചു കൊണ്ട് മീഡിയ വൺ തങ്ങളുടെ ജമാഅത്തെ ഇസ്ലാമി ഗുണം കറയില്ലാതെ പ്രകടിപ്പിച്ചിരിക്കുകയാണ് എന്ന് സനോജ് തന്റെ ഫേസ്ബുക്കിൽ എഴുതി.
പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനായി കലാശക്കൊട്ട് ദിവസമായ ഞായറാഴ്ച പാട്ടുപാടാനെത്തിയ സംഘത്തെ തലയില്‍ കാവിത്തുണി കെട്ടി പാട്ടുപാടുന്ന സംഘപരിവാറുകാരായി ചിത്രീകരിച്ചാണ് മീഡിയ വണ്‍ തങ്ങളുടെ വര്‍ഗീയ അജണ്ടക്ക് പുതുപ്പള്ളിയില്‍ തുടക്കമിട്ടത്. നിമിഷങ്ങൾക്കുള്ളിൽ യു.ഡി.എഫ് അണികൾ സോഷ്യൽ മീഡിയയിൽ ആ സ്ക്രീൻ ഷോട്ട് നിറക്കുകയും ചെയ്തു. മീഡിയ വൺ ഓൺലൈൻ നൽകിയ പ്രസ്തുത വാർത്തയുടെ എഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാലറിയാം എത്ര മാത്രം പ്ലാൻ ചെയ്താണ് അവരീ വ്യാജ വാർത്ത നൽകിയതെന്നും സനോജ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കൊട്ടിക്കലാശ ദിനത്തിലും വ്യാജ വാർത്ത നിർമ്മിച്ചു കൊണ്ട് മീഡിയ വൺ തങ്ങളുടെ ജമാഅത്തെ ഇസ്ലാമി ഗുണം കറയില്ലാതെ പ്രകടിപ്പിച്ചിരിക്കുകയാണ്. പുതുപ്പള്ളിയിൽ കൊട്ടി കലാശ ദിനം സഖാവ് ജെയ്ക്ക് സി തോമസിന്റെ പ്രചരണാർത്ഥം കോഴിക്കോട് നിന്നെത്തിയ ഡി.വൈ.എഫ് ഐ മുൻ ജില്ലാ സെക്രട്ടറിയറ്റംഗം വൈശാഖിന്റെ നേതൃത്വത്തിൽ വന്ന സഖാക്കൾ ആവേശത്തോടെ അവതരിപ്പിച്ച ഗാനങ്ങളെയാണ് മീഡിയ വൺ ഏറ്റവും തരം താഴ്ന്ന നിലയിൽ എഡിറ്റ് ചെയ്ത് വ്യാജ വാർത്തയായി അവതരിപ്പിച്ചിരിക്കുന്നത്.
ഇടത് മുന്നണി പ്രവർത്തകർ തലയിൽ കെട്ടിയ ചുവന്ന റിബൺ എഡിറ്റ് ചെയ്ത് കാവി കളറിലാക്കി മാറ്റി, ആർ.എസ്.എസിന്റെ ഗണ ഗീതത്തിന്റെ താളത്തിൽ വോട്ട് ചോദിച്ചുവെന്ന് വാർത്ത നൽകി കൊണ്ടാണ് മീഡിയ വൺ യു.ഡി.എഫിനായി വിടു പണി ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ യു.ഡി.എഫ് അണികൾ സോഷ്യൽ മീഡിയയിൽ ആ സ്ക്രീൻ ഷോട്ട് നിറക്കുകയും ചെയ്തു. മീഡിയ വൺ ഓൺലൈൻ നൽകിയ പ്രസ്തുത വാർത്തയുടെ എഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാലറിയാം എത്ര മാത്രം പ്ലാൻ ചെയ്താണ് അവരീ വ്യാജ വാർത്ത നൽകിയതെന്ന്.
ഡി.വൈ.എഫ്.ഐ സഖാക്കൾ വോട്ട് ചോദിച്ചു കൊണ്ട് പാടിയ പാട്ടും അവരുടെ വേഷവും പൊതു മധ്യത്തിലുണ്ട്, മറ്റു ചാനലുകൾ തന്നെ അതിന്റെ ശരിയായ വീഡിയോ ലൈവായി തന്നെ നൽകിയിട്ടുമുണ്ട്. പിന്നെ എവിടെ നിന്നാണ് മീഡിയ വണ്ണിന് മാത്രം ഈ വീഡിയോ ലഭിച്ചതെന്ന് അവർ വ്യക്തമാക്കണം. ഇനി നിറം മാറുന്ന ക്യാമറ വല്ലതുമാണോ മീഡിയ വൺ ചാനൽ ഉപയോഗിക്കുന്നതെന്ന് അറിയില്ല.
മാദ്ധ്യമ പ്രവർത്തനത്തിന്റെ എത്തിക്സിനെ കുറിച്ചും, സോഷ്യൽ മീഡിയാ നവീകരണത്തെ കുറിച്ചും ചാനലിന് പുറത്ത് വാ തോരാതെ പ്രസംഗിക്കുന്ന പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള ചാനൽ എഡിറ്റർ ഈ വ്യാജ വാർത്താ നിർമ്മാണങ്ങൾ കണ്ട് സ്വന്തം അനുഭവത്തെ കുറച്ചാണോ നാട്ടുകാരോട് പ്രസംഗിക്കുന്നതെന്ന് വ്യക്തമാക്കണം.
ഏത് പാട്ടുകൾ കേട്ടാലും ആർ.എസ്.എസ് ഗണ ഗീതമായി തോന്നുന്നത് ആർ.എസ്.എസ് കാര്യാലയത്തിൽ ഉണ്ടുറങ്ങി കഴിയുന്ന ഇസ്ലാമിക സംഘപരിവാറായ ജമാഅത്തെ ഇസ്ലാമിക്ക് ആ ഓർമ്മകൾ തികട്ടുന്നതാണ്. യു.ഡി.എഫ് തരുന്ന പണത്തിന് അവർക്ക് വേണ്ടി വിടു പണി ചെയ്യുന്നതൊക്കെ മീഡിയ വണ്ണിന്റെ ഇഷ്ടം. എന്നാൽ അതിന്റെ പേരിൽ ഇത്തരം തരം താഴ്ന്ന വ്യാജ വാർത്തകളുമായി ഡി.വൈ.എഫ്.ഐക്കും ഇടത് മുന്നണിക്കും നേരെ വന്നാൽ മാധ്യമ പ്രവർത്തനം എന്ന പരിഗണന ലഭിക്കില്ല.
03-Sep-2023
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ