പുതുപ്പള്ളിയില്‍ യുഡിഎഫിന് പിന്തുണയുമായി വെല്‍ഫെയര്‍ പാര്‍ട്ടി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ യുഡിഎഫ്-ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ട്. പുതുപ്പള്ളിയില്‍ പിന്തുണ യുഡിഎഫിനാണെന്ന് ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി വ്യക്തമാക്കി. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരിയാണ് പ്രഖ്യാപനം നടത്തിയത്.

ഒരിക്കലും വര്‍ഗീയ സംഘടനകളുമായി കൂട്ടുകെട്ടില്ലെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ പ്രസ്താവനകള്‍ പൊള്ളയാണെന്ന് വീണ്ടും തെളിയുകയാണ്. ജമാഅത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടി പുതുപ്പള്ളിയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഭാഗമാണ്് ധാരണയെന്നാണ് സൂചനകള്‍.

04-Sep-2023