തൊഴിലരങ്ങത്തേക്ക് പദ്ധതി വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പ്: മന്ത്രി വീണാ ജോർജ്

തൊഴിലരങ്ങത്തേക്ക് പദ്ധതി വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണെന്ന് മന്ത്രി വീണാ ജോർജ്. 2026 ന് ഉള്ളിൽ 20 ലക്ഷം സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. എല്ലാ സ്ത്രീകൾക്കും തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം.

തൊഴിൽ രംഗത്ത് വലിയ സമ്മർദ്ദം സ്ത്രീകൾ അനുഭവിക്കുന്നു. നവ കേരള നിർമിതിയിൽ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണ് തൊഴിലരങ്ങത്തേക്ക്. 70,000 തൊഴിലുകൾ രണ്ടേകാൽ വർഷത്തിനിടയിൽ കേരളത്തിൽ സാധ്യമായി.

തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതൽ സാധ്യതകൾ ഉണ്ടാകുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. തിരുവനന്തപുരത്ത് കേരള നോളജ് ഇക്കണോമി മിഷന്റെ തൊഴിലരങ്ങത്തേക്ക് എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

04-Sep-2023