പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിലുണ്ടാക്കുക വലിയ പൊട്ടിത്തെറി: മന്ത്രി വി എൻ വാസവൻ

പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കുന്നതാകുമെന്ന് മന്ത്രി വിഎൻ വാസവൻ.യുഡിഎഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന റിസർട്ടാവും ഇത്തവണ പുതുപ്പള്ളിയിൽ ഉണ്ടാകുക. നേരത്തെ മണ്ഡലത്തിൽ ബിജെപി വോട്ടു മറിച്ച അനുഭവമുണ്ട്.

ബിജെപി വോട്ട് മറിച്ചില്ലെങ്കിൽ പുതുപ്പള്ളിയിൽ ഇത്തവണ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് വിജയിക്കുമെന്നും ഫലം വരുന്നതോടെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ടെടുപ്പ് മനപ്പൂര്‍വം വൈകിച്ചെന്ന കോൺഗ്രസ് ഉയര്‍ത്തുന്ന ആരോപണങ്ങൾ സിപിഎം തള്ളി.വരിയിൽ വന്നവർക്കെല്ലാം വോട്ട് ചെയ്യാനവസരമുണ്ടായെന്നും ബൂത്തുകളിലെ യന്ത്രത്തകരാര്‍ കാരണമാകാം നേരം വൈകിയതെന്നും അദ്ദേഹം പറഞ്ഞു.

06-Sep-2023