എറണാകുളം : സോഷ്യല്‍മീഡിയയില്‍ കൂടി വ്യക്തികളെ അപഹസിക്കുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വനിതാകമീഷന്‍ അധ്യക്ഷയും സിപിഐ എം നേതാവുമായ എം സി ജോസഫൈന് നേരെ നടന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രമുഖരെ സമൂഹമാധ്യമങ്ങളിലൂടെ ബോധപൂര്‍വ്വം അപഹസിക്കുന്ന പ്രവണതയുണ്ട്. ഇതിനെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കണം. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഇങ്ങനെയല്ല ഉപയോഗിക്കേണ്ടത്. മാതൃഭൂമി ആഴ്ചപടിപ്പില്‍ പ്രസിദ്ധീകരിക്കുന്ന മീശ എന്ന നോവല്‍ പിന്‍വലിച്ച എസ് ഹരീഷും കലാകൗമുദി വാരികയില്‍ ലേഖനമെഴുതിയതിന് സംഘപരിവാറിന്റെ ഭീഷണിക്ക് വിധേയനായ പ്രഭാവര്‍മ്മയുമൊക്കെ ഇത്തരം ആക്രമങ്ങളുടെ ഇരകളാണ്. എം സി ജോസഫൈനെതിരെ നടന്ന സൈബര്‍ ആക്രമണത്തെ ശക്തമായ അപലപിക്കുന്നുവെന്നും കോടിയേരി പറഞ്ഞു.
സോഷ്യല്‍മീഡിയയിലൂടെ ചിലരുടെ ആക്രമണത്തിന് വിധേയയായ ഹനാന് സിപിഐ എം പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഹനാനെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളെ പാര്‍ടി പിന്തുണക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.