ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍
അഡ്മിൻ
ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ ബാറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2022 നവംബറില്‍ മോഷണ കേസില്‍ പെരുമ്പാവൂരില്‍ നിന്ന് ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് ആഗസ്റ്റ് 10 നാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഇയാളുടെ ചിത്രം പീഡനത്തിന് ഇരയായ കുട്ടിയും ദൃക്സാക്ഷിയും തിരിച്ചറിഞ്ഞിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടി പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
പുലര്‍ച്ചെ കുട്ടിയുടെ കരച്ചില് കേട്ടെന്ന് ദൃക്സാക്ഷി പറയുന്നു. ഒരാള്‍ കുട്ടിയുമായി പോകുന്നത് ഇയാള്‍ ജനലിലൂടെ കണ്ടു. ഇതോടെ വീട്ടുകാരേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു. വിവസ്ത്രയായി രക്തമൊലിപ്പിച്ച നിലയിലായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് ദൃക്സാക്ഷിയുടെ വീട്ടിലേക്ക് കുട്ടിയെ മാറ്റി. പോലീസെത്തിയാണ് കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.