പുതുപ്പള്ളി: ഈ സഹതാപം അടുത്ത തെരഞ്ഞെടുപ്പിൽ ഉണ്ടാകില്ല: എം. സ്വരാജ്

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് പരാജയത്തിൽ പ്രതികരണവുമായി സിപിഎം നേതാവും മുൻ എം.എൽ.എയുമായ എം. സ്വരാജ്. അന്തരിച്ച ഉമ്മൻ ചാണ്ടിയും ജെയ്ക് സി തോമസും തമ്മിലാണ് മത്സരം ഉണ്ടായത്. മരണപെട്ട ആളുകളോട് സഹതാപം കാണിക്കുന്ന രീതി ഉപതെരഞ്ഞെടുപ്പുകളിലുണ്ട്.

ഈ സഹതാപം അടുത്ത തിരഞ്ഞെടുപ്പിൽ ഉണ്ടാകില്ല. അതാണ് അരുവിക്കരയിൽ കണ്ടത്. ബി.ജെ.പി എല്ലാ കാലത്തും വോട്ട് കച്ചവടക്കാരാണെന്നും എം. സ്വരാജ് ആരോപിച്ചു.

08-Sep-2023