ഏറ്റവും കൂടുതല്‍ കേന്ദ്രഫണ്ട് കിട്ടാനുള്ള സംസ്ഥാനമാണ് കേരളം: മന്ത്രി കെ എൻ ബാലഗോപാൽ
അഡ്മിൻ
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിൽ സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ വിശദീകരിച്ചു.പല മേഖലകളിലും കേന്ദ്രം പണം നല്‍കാതെ ശ്വാസം മുട്ടിക്കുന്നു.ഏറ്റവും കൂടുതല്‍ കേന്ദ്രഫണ്ട് കിട്ടാനുള്ള സംസ്ഥാനമാണ് കേരളം.സംസ്ഥാനം ഒരു മേഖലയ്ക്കും നല്‍കിയ പണവും വെട്ടികുറച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് എം പിമാര്‍ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അവര്‍ വിഷയത്തില്‍ കേരളത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ഉച്ചഭക്ഷണ പദ്ധതി വിഷയം എം പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കണം. ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ സഹായവും ആവശ്യമുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
അതേസമയം സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ കേന്ദ്രം പറയുന്നത് അര്‍ധസത്യങ്ങളെന്ന് മന്ത്രി വി ശിവന്‍ കുട്ടി പ്രതികരിച്ചു. കേന്ദ്രവിഹിതം മുടങ്ങിയപ്പോഴും സംസ്ഥാനം കൃത്യമായി പണം അടച്ചു. സംസ്ഥാനത്ത് ഉച്ചഭക്ഷണ പദ്ധതി മുടങ്ങാനുള്ള കാരണം സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം നല്‍കാത്തതാണെന്നായിരുന്നു കേന്ദ്രത്തിന്റെ ആരോപണം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൃത്യമായ മറുപടിയാണ് മന്ത്രി വി ശിവന്‍കുട്ടി നല്‍കിയത്. കേന്ദ്രം പണം നല്‍കിയില്ലെങ്കിലും ഉച്ചഭക്ഷണം നല്‍കാതിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.