എംഎസ്എഫ് പ്രതിനിധിയായ സെനറ്റ് അംഗത്തെ കാലിക്കറ്റ് സര്‍വകലാശാലയിയിൽ അയോഗ്യനാക്കി

കാലിക്കറ്റ് സര്‍വകലാശാലയിലെ സെനറ്റ് അംഗത്തെ അയോഗ്യനാക്കി. എംഎസ്എഫ് പ്രതിനിധിയായ അമീന്‍ റാഷിദിനെയാണ് അയോഗ്യനാക്കിയത്. റെഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന പരാതി അംഗീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല റജിസ്ട്രാര്‍ ആണ് നടപടി സ്വീകരിച്ചത്.

അമീന്‍ റെഗുലര്‍ വിദ്യാര്‍ത്ഥിയല്ലെന്ന് ചൂണ്ടിക്കാട്ടി എസ്എഫ്ഐ പരാതി നല്‍കിയിരുന്നു. പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തില്‍ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന സമയത്താണ് അമീന്‍ ബിരുദ പഠനത്തിന് ചേര്‍ന്നതെന്നും അമീന്‍ റെഗുലര്‍ വിദ്യാര്‍ഥിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സെനറ്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി.

ഇത് ശരിവെച്ചുകൊണ്ടാണ് അമീന്റെ സെനറ്റ് അംഗത്വം റദ്ദാക്കി നടപടി എടുത്തത്. എംഎസ്എഫ് പാനലില്‍ അമീന്‍ റാഷിദ് അടക്കം നാല് പേരാണ് ഇത്തവണ വിജയിച്ചിരുന്നത്.

09-Sep-2023