അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇടുക്കി നല്‍കിയത് 67,75,998 രൂപ

ഇടുക്കി : മഹാരാജാസ് കോളേജില്‍ വെച്ച് ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫണ്ട് ഇസ്ലാമിക് ഭീകരവാദികള്‍ കുത്തിക്കൊന്ന എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐ എം ഇടുക്കി ജില്ലാ കമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 67,75,998 രൂപ. അഭിമന്യു കുടുംബഫണ്ടിലേക്ക് എറണാകുളം ജില്ലാകമ്മിറ്റി 2,11,19,929 രൂപ സമാഹരിച്ചിരുന്നു. ഇതിനു പുറമെ 16 മോതിരവും ഏഴു കമ്മലും 12 സ്വര്‍ണനാണയവും നാലു വളയും ഒരു സ്വര്‍ണലോക്കറ്റും ഫണ്ടിലേക്ക് ലഭിച്ചിരുന്നു. കൊട്ടക്കാമ്പൂരില്‍ വാങ്ങിയ പത്ത് സെന്റ് ഭൂമിയില്‍ അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീടിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം തറക്കല്ലിട്ടിരുന്നു. വീടുപണി പുരോഗമിക്കുകയാണ്.

28-Jul-2018