നിപ: കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുന്നു: മന്ത്രി വീണാ ജോര്‍ജ്

നിപ സംശയത്തെ തുടര്‍ന്ന് പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പരിശോധനാഫലം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. കേന്ദ്രം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തുകയാണ്.

അത്യന്തം അപകടകരമായ വൈറസായതിനാല്‍ ഐസിഎംആര്‍ എന്‍ഐവി മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരിടവേളയ്ക്ക് ശേഷം ഔട്ട്ബ്രേക്ക് വരികയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എന്‍ഐവി പൂനൈയില്‍ നിന്നുള്ള സ്ഥിരീകരണം ലഭിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഐസിഎംആറിന്റെ നിര്‍ദേശമുള്ളതിനാലാണിതെന്നും അതിന് ശേഷം കേരളത്തിലെ ലാബുകളില്‍ തന്നെ സ്ഥിരീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ മരിച്ചയാളുടേയും ചികിത്സയിലുള്ള നാല് പേരുടേയും ഉള്‍പ്പെടെ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഓഗസ്റ്റ് മുപ്പതിന് മരിച്ചയാളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചില്ലെന്നും മന്ത്രി പറഞ്ഞു.

12-Sep-2023