പുതിയ വൈറസ് എന്ന നിലയില്‍ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് കെ കെ ശൈലജ

പുതിയ വൈറസ് എന്ന നിലയില്‍ നിപ 2018 ലെ സാഹചര്യം ഇന്നില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. താരതമ്യേന റിസ്‌ക് കുറവാണ്. ഇപ്പോള്‍ പ്രോടോകോളുണ്ട്. കേന്ദ്ര അംഗീകാരം കിട്ടിയാല്‍ മാത്രമേ നിപ ഫല പ്രഖ്യാപനം കേരളത്തില്‍ നിന്ന് നടത്താനാകൂ. നിലവില്‍ പ്രഖ്യാപനം വരേണ്ടത് പൂനെയില്‍ നിന്നാണെന്നും കെകെ ശൈലജ പറഞ്ഞു.

നിപ വീണ്ടും ഉടലെടുത്ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ. 2018ല്‍ നിപ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കെകെ ശൈലജയായിരുന്നു ആരോഗ്യമന്ത്രി. സംസ്ഥാനത്ത് 17 മരണങ്ങളാണ് അന്നുണ്ടായത്. ആരോഗ്യമന്ത്രിയെന്ന നിലയിലുള്ള കെ കെ ശൈലജയുടെ ഇടപെടല്‍ അന്ന് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

അതേസമയം, നിപ രോഗികളുടെ സമ്പര്‍ക്ക പട്ടിക 168 ല്‍ നിന്നും 702 ആയി. റൂട്ട് മാപ്പ് ഉടന്‍ പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. കുട്ടിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിന് ശേഷം തുടര്‍ നടപടികള്‍.കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചതാണിത്. പ്രത്യേക കേന്ദ്രസംഘം ഇന്നുച്ച കഴിഞ്ഞ് കോഴിക്കോട്ടെത്തും.

13-Sep-2023