നിപ: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി തമിഴ്‌നാട്

കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന ഏര്‍പ്പെടുത്തി തമിഴ്‌നാട്. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും തമിഴ്‌നാട് പരിശോധന കര്‍ശനമാക്കി. പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ നല്‍കാന്‍ തീരുമാനിച്ചതായാണ് വിവരം.

കേരളത്തിലെ നിപ വ്യാപന സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ ഇടപെടലുകള്‍. നിപ മരണം സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ എട്ട് പഞ്ചായത്തുകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പോലീസ് ബാരിക്കേഡ് വെച്ച് വഴികള്‍ അടച്ചു.

13-Sep-2023