വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് മന്ത്രി ആര്‍ ബിന്ദു

വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. നാളുകളായി വനിതാ സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യമാണിത്. അത്തരം നിയമ നിര്‍മ്മാണങ്ങള്‍ നടക്കേണ്ടത് തന്നെയാണ്. എന്നാല്‍ ഇത്രയും വൈകിയത് ലജ്ജാകരം. സംവരണം നടപ്പായാല്‍ സമൂഹത്തിലെ പകുതിയിലധികം വരുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് നിയമപരമായി പരിഹാരം ലഭിക്കാന്‍ എളുപ്പമാകുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

ഏറെക്കാലമായി രാജ്യം കാത്തിരിക്കുന്ന വനിതാ സംവരണ ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചു. വനിതാ സംവരണം പുതിയ പാര്‍ലമെന്റിലെ ആദ്യ ബില്ലായി കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ആണ് അവതരിപ്പിച്ചത്. ലോക്‌സഭയിലും രാജ്യസഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ബില്‍.

19-Sep-2023