ട്രെയിന്‍ യാത്രാസംവിധാനം പരിഷ്കരിക്കണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
അഡ്മിൻ
കൊല്ലം-ചെങ്കോട്ട പാതയിലെ ട്രെയിന്‍ യാത്രാക്രമീകരണം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും വിധമാക്കണമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ വിവിധ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മന്ത്രി കത്തും നല്കി.
ചെങ്കോട്ട-പുനലൂര്‍ പാതയില്‍ നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കൂട്ടണം. റദ്ദാക്കിയ 06659/06660 നമ്പര്‍ ട്രെയിന്‍ പുനസ്ഥാപിക്കുകയും വേണം. യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ സമയം നിശ്ചയിക്കണം. മയിലാടുതുറൈ-ചെങ്കോട്ട എക്സ്പ്രസ്സ് കൊല്ലം വരെയാക്കണം. തിരുനെല്‍വേലി മാംഗളൂര് സ്പെഷ്യല്‍ പ്രതിവാര ട്രെയിന്‍ തുടങ്ങുകയുംവേണം.
16102 കൊല്ലം ചെന്നൈ എഗ്മൂര്‍, 16729 മധുരൈ-പുനലൂര്‍ തീവണ്ടികളുടെ സമയക്രമവും യാത്രക്കാരുടെ സൗകര്യാര്ഥമാക്കണം. ശബരിമല സ്പെഷ്യല്‍ സര്‍വീസുകള്‍ തുടങ്ങണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചിട്ടുണ്ട്. യാത്രക്കാരുടെ കൂട്ടായ്മ നല്കിയ പരാതികൂടി പരിഗണിച്ചാണ് കത്തു നല്‍കിയത്.