ഫയലുമായി നടക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തെ പരിഹസിച്ച് പ്രകാശ് രാജ്
അഡ്മിൻ
പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് ഫയലുമായി നടക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രത്തെ പരിഹസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്.മോദിയുടെ കയ്യില്‍ കരുതിയിരിക്കുന്ന ഫയലാണോ, തലച്ചോറാണോ കാലിയെന്ന് വ്യക്തമാക്കൂ എന്നായിരുന്നു പ്രകാശ് രാജിന്‍റെ പരാമര്‍ശം. മോദിയുടെ കൈവശമുള്ള ഫയൽ കാലിയാണെന്ന വിമർശനം ഉയരുന്നതിനിടെയാണ് പ്രകാശ് രാജിന്റെ പരാമർശം.
ട്വിറ്ററില്‍ മോദിയുടെ ഫോട്ടോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം. "2014 മുതല്‍ ഇതൊരു പ്രതിദിന ചോദ്യാവലിയാണ്. എന്താണ് കാലിയെന്ന് വ്യക്തമാക്കൂ. അദ്ദേഹം കയ്യല്‍പിടിച്ചിരിക്കുന്ന ഫയലാണോ, അദ്ദേഹം കയ്യിട്ടിരിക്കുന്ന പോക്കറ്റാണോ അതോ അദ്ദേഹത്തിന്‍റെ തലച്ചോറാണോ?" എന്നായിരുന്നു പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.
ഫയലിലുള്ളത് മോദിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണെന്നും, മേല്‍പറഞ്ഞവയെല്ലാം കാലിയാണെന്നും തുടങ്ങി നിരവധി കമന്‍റുകളും പോസ്റ്റിന് താഴെയുണ്ട്.നേരത്തെ ചന്ദ്രയാൻ 3-ുമായി ബന്ധപ്പെട്ട് പ്രകാശ് രാജ് ഫോട്ടോ പങ്കുവെച്ചതും വലിയ വിവാദമായിരുന്നു. ലുങ്കിയും ഷര്‍ട്ടുമിട്ട ചായക്കടക്കാരൻ ചായയുണ്ടാക്കുന്നതിന്‍റെ ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്.