മണ്ഡല പര്യടന പരിപാടിയുടെ ചെലവ് സർക്കാർ വഹിക്കില്ലെന്ന് മുഖ്യമന്ത്രി
അഡ്മിൻ
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടിയുടെ ചെലവ് സർക്കാർ വഹിക്കില്ല. മണ്ഡലാടിസ്ഥാനത്തിൽ രൂപീകരിക്കുന്ന സംഘാടക സമിതി ചെലവിനുളള പണം കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പരിപാടിയുടെ പന്തൽ, കസേര, ലഘുഭക്ഷണം എന്നീ ചെലവുകൾക്ക് സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തണം. പ്രതിപക്ഷം പരിപാടിയിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ തന്നെ പറഞ്ഞിരുന്നു. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ അജണ്ടയ്ക്ക് പുറത്തുളള വിഷയമായാണ് മണ്ഡല സദസ് പരിപാടി അവതരിപ്പിച്ചത്.
പരിപാടിയെപ്പറ്റി വിശദീകരിച്ച മുഖ്യമന്ത്രി, സംഘാടനത്തിന്റെ ചെലവിനെപ്പറ്റിയും പരാമർശിക്കുകയായിരുന്നു. 140 മണ്ഡലങ്ങളിലും ബഹുജന സദസ് സംഘടിപ്പിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവാക്കില്ല. പരിപാടി സംഘടിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന സമിതി നടത്തിപ്പിനുളള പണവും കണ്ടെത്തണം എന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.