ഹാക്കർ എലിയറ്റിനു മുന്നിൽ മുട്ടിടിച്ചു നരേന്ദ്ര മോഡി

ന്യൂഡല്‍ഹി  : പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെല്ലുവിളിച്ച് ട്വിറ്ററില്‍ താരമായ ഹാക്കര്‍ എലിയട്ട് ആന്‍ഡേഴ്‌സണ്‍. ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മയുടെ ആധാര്‍ നമ്പര്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ വ്യക്തിവിവരങ്ങളടക്കം ചോര്‍ത്തി നല്‍കിയ ഹാക്കര്‍ പ്രധാനമന്ത്രിയുടെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്താനാകുമോ എന്നാണ് വെല്ലുവിളിക്കുന്നത്. പക്ഷെ, പ്രധാനമന്ത്രി ആ വെല്ലുവിളി സ്വീകരിക്കാതെ മാറി നില്‍ക്കയാണ്. അതേസമയം സോഷ്യല്‍മീഡിയ പ്രധാമന്ത്രിയുടെ ബീരുത്വത്തെ കണക്കിന് പരിഹസിക്കുന്നുണ്ട്. ഓടാനുള്ള കണ്ടം റെഡിയാക്കിവെച്ചാണ് ആന്‍ഡേഴ്‌സണ്‍ പ്രധാനമന്ത്രിയുടെ ആധാര്‍ നമ്പര്‍ ചോദിക്കുന്നതെന്നും ആദാര്‍ സുരക്ഷിതമാണെങ്കില്‍ നമ്പര്‍ കൊടുത്ത് വെല്ലുവിളി സ്വീകരിക്കണമെന്നും സോഷ്യല്‍ മീഡിയ മോഡിയെ ട്രോളുകയാണ്.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സ്ഥാപിക്കാനായി ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പരസ്യപ്പെടുത്തി വെല്ലുവിളിയുയര്‍ത്തിയ ആര്‍ എസ് ശര്‍മയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ്, മൊബൈല്‍ നമ്പര്‍, വാട്‌സ് ആപ്പ് പ്രൊഫൈല്‍ ചിത്രം തുടങ്ങിയ വിവരങ്ങളെല്ലാം ചോര്‍ത്തിയ എലിയട്ട് ആന്‍ഡേഴ്‌സണ്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു : ''ഹായ് നരേന്ദ്രമോഡി, താങ്കള്‍ക്ക് ആധാര്‍ ഉണ്ടെങ്കില്‍ നമ്പര്‍ പരസ്യപ്പെടുത്താമോ?'' മോഡി ആന്‍ഡേഴ്‌സണെ പേടിച്ച് നമ്പര്‍ നല്‍കാതിരിപ്പുമാണ്. ആധാര്‍ സുരക്ഷിതമല്ലെന്ന് തെളിയിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും ഹാക്ക് ചെയ്ത വിവരങ്ങള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കല്ലെന്നും  എലിയട്ട് ആന്‍ഡേഴ്‌സണ്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. ആധാറിന് വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരും ബിജെപിയും ഈ സംഭവത്തോടെ കൂടുതല്‍ വെട്ടിലായി.



30-Jul-2018