സൈബർ ആക്രമണങ്ങൾ തുടരട്ടെയെന്നാണ് കോൺഗ്രസ്‌ സന്ദേശം: വികെ സനോജ്

ഇടത് നേതാക്കളുടെ ഭാര്യമാർക്ക് നേരെ സൈബർ ആക്രമണം നടത്തിയ പ്രതിക്ക് കോൺഗ്രസ്‌ ജാമ്യം ലഭിക്കാനുള്ള സഹായം ചെയ്തുവെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. കോൺഗ്രസ്‌ നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം.

ഇത്തരത്തിൽ മുഖമില്ലാത്ത ഐഡികളെ ഡി വൈ എഫ് ഐ പ്രോത്സാഹിപ്പിക്കുന്നില്ല. ഇത്തരക്കാരെ തെരുവിൽ നേരിടാൻ തന്നെയാണ് ഡിവൈഎഫ്ഐ തീരുമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വസീഫും പറഞ്ഞു.കോൺഗ്രസ്‌ ഐടി സെൽ മേധാവി സരിൻ പ്രതിയെ ന്യായീകരിച്ചു. സൈബർ ആക്രമണങ്ങൾ തുടരട്ടെയെന്നാണ് കോൺഗ്രസ്‌ സന്ദേശം. മാധ്യമങ്ങളും ഈ വാർത്തയെ തമസ്കരിച്ചുവെന്ന് സനോജ് പറഞ്ഞു.

അതേസമയം, സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീലമായ ഭാഷയിൽ അവഹേളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകന് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം എസിജെഎം കോടതിയാണ് ഇന്ന് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കോട്ടയം കുഞ്ഞച്ചൻ എന്ന വ്യാജ ഫെയ്സ്ബുക് ഐഡി വഴി സിപിഎം നേതാക്കളുടെ ഭാര്യമാരുടെ ഫോട്ടോ അടക്കം വച്ച് അശ്ലീലമായ ഭാഷയിൽ അവഹേളിച്ചുവെന്നാണ് കേസ്.

23-Sep-2023