നേപ്പാള്‍ സര്‍വകലാശാല പാഠ്യപദ്ധതിയിലും കേരളം മോഡല്‍

അധികാര വികേന്ദ്രീകരണത്തിലും കേരളം മോഡല്‍. നേപ്പാള്‍ സര്‍വകലാശാല പാഠ്യപദ്ധതിയില്‍ ഇനി മുതല്‍ കേരളത്തിന്റെ അധികാര വികേന്ദ്രീകരണവും. എംഎ സോഷ്യോളജി രണ്ടാം സെമസ്റ്ററിലാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ മാതൃകയെക്കുറിച്ച് പഠിക്കാനുളളത്. ത്രിഭുവന്‍ സര്‍വകലാശാലയാണ് അധികാര വികേന്ദ്രീകരണം പഠന വിഷയമാക്കിയത്.

കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പി പി ബാലന്‍, ഡോ. ജെ ബി രാജന്‍ എന്നിവര്‍ എഡിറ്റ് ചെയ്ത ‘കേരളം: അധികാര വികേന്ദ്രീകരണത്തിന്റെ അദ്ഭുതം’ എന്ന കൃതി പഠനത്തിനുളള റഫറന്‍സ് പുസ്തകങ്ങളുടെ കൂട്ടത്തിലുണ്ട്.

കേരള മാതൃക നടപ്പാക്കുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ നേപ്പാളിലെ വിവിധ സ്ഥലങ്ങളില്‍ ബോധവല്‍ക്കരണം നടത്തും. ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍വകലാശാലയില്‍ നടന്ന് ക്യാംപ് കേരളത്തിലെ മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

24-Sep-2023