സോളാർ പീഡനക്കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് പരാതിക്കാരി

സോളാർ പീഡനക്കേസിൽ സിബിഐക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ച് പരാതിക്കാരി. അന്വേഷണം അട്ടിമറിച്ചതായി പരാതിക്കാരി അറിയിച്ചു. മുൻ സി.ബി.ഐ ഉദ്യോഗസ്ഥന്റെ ഇടപെടൽ അന്വേഷിക്കണമെന്നും ആവശ്യമുണ്ട്. സാക്ഷികൾക്ക് പണം നൽകിയത് സിബിഐ അന്വേഷിച്ചില്ല. പണം ലഭിച്ചതായി സാക്ഷി മൊഴി നൽകിയിട്ടും അവഗണിച്ചുവെന്നും പരാതിയിൽ ആക്ഷേപമുണ്ട്.

അതേസമയം, സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു. സി.ബി.ഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹർജി തള്ളി.

25-Sep-2023