മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന മേഖല യോഗങ്ങള്‍ നാളെ ആരംഭിക്കും

മുഖ്യമന്ത്രിയുടെ ഉദ്യോഗസ്ഥ ചര്‍ച്ചയുടെ മേഖല യോഗങ്ങള്‍ നാളെ മുതല്‍ ആരംഭിക്കും. നാളെ തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലാണ് ആദ്യ യോഗം. രാവിലെ ചീഫ് സെക്രട്ടറിയും വകുപ്പ് മേധാവിമാരും ജില്ലാ കളക്ടര്‍മാരുടെയും യോഗം. ഉച്ചക്കു ശേഷം ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. വ്യാഴാഴ്ച തൃശൂര്‍ മേഖല യോഗം ചേരും.

മൂന്നിന് എറണാകുളവും അഞ്ചിന് കോഴിക്കോടും മേഖല യോഗങ്ങള്‍ ചേരും. 9.30 മുതല്‍ 1.30 പ്രധാന പദ്ധതികളുടെ അവലോകനമായിരിക്കും നടക്കൂo. 3.30 മുതല്‍ 5.30 വരെ ക്രമസമാധന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. 28ന് പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ മേഖലാതല അവലോകന യോഗം തൃശൂര്‍ ഈസ്റ്റ് ഫോര്‍ട്ട് ലൂര്‍ദ് ചര്‍ച്ച് ഹാളില്‍ നടക്കും.

ഒക്ടോബര്‍ മൂന്നിന് എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ അവലോകന യോഗങ്ങള്‍ എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടക്കും. ഒക്ടോബര്‍ അഞ്ചിന് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകനയോഗം കോഴിക്കോട് മറീന കണ്‍വന്‍ഷന്‍ സെന്ററിലും ചേരും. മേഖലാതല അവലോകന യോഗങ്ങള്‍ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നതിനു ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചു.

25-Sep-2023

ന്യൂസ് മുന്‍ലക്കങ്ങളില്‍

More