ബിജെപിയുമായി സഖ്യമില്ലെന്ന് തീരുമാനിച്ച് എഐഎഡിഎംകെ. തമിഴ്‌നാട് പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തില്‍ വെച്ച് ഇതുസംബന്ധിച്ച പ്രമേയം ഏകകണ്ഠമായി പാസാക്കി. ബിജെപി അദ്ധ്യക്ഷനുമായുള്ള തര്‍ക്കത്തിനിടെയാണ് തീരുമാനം. പുതിയ മുന്നണി രൂപീകരിച്ച് പാർട്ടി ലോക്സഭയില്‍ മത്സരിക്കും.
അണ്ണാദുരൈയെ കൂടാതെ ജയലളിതയേയും ബിജെപി നേതാക്കാൾ അപമാനിച്ചതായി എഐഎഡിഎംകെ ആരോപിച്ചു. 1956ലെ പ്രസംഗം ചൂണ്ടിക്കാട്ടി എഐഎഡിഎംകെ സ്ഥാപക നേതാവ് അണ്ണാ ദുരെക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈ രംഗത്തെത്തിയിരുന്നു. പ്രതിഷേധം അറിയിച്ചിട്ടും അണ്ണാമലെ മാപ്പ് പറയാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ എഐഎഡിഎംകെ തീരുമാനിച്ചത്.
നിലവില്‍ എഐഎഡിഎംകെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമാണ്. കഴിഞ്ഞ ആഴ്ച എഐഎഡിഎംകെ നേതാവ് എടപ്പാടി പളനി സ്വാമിയും, തമിഴ്നാട് ബിജെപി ഘടകത്തിന്റെ പ്രസിഡന്റും ബിജെപി കേന്ദ്രനേതൃത്വുമായി കൂടിക്കാഴ്ച നടത്താൻ ഡല്‍ഹിയില്‍ എത്തിയിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.