നാട്ടിലാകെ പ്രളയമഴ
അഡ്മിൻ
തിരുവനന്തപുരം : സംസ്ഥാനത്താനമാകെ ശക്തമായ മഴ. ഏതാനും ദിവസങ്ങള്‍ മഴ മാറി നിന്നപ്പോള്‍ വെള്ളമിറങ്ങിത്തുടങ്ങിയതായിരുന്നു. പക്ഷെ, വീണ്ടും പെയ്തിറങ്ങിയ ശക്തമായ മഴ വീണ്ടും സംസ്ഥാനത്ത് പല ഭാഗങ്ങളിലും ദുരിതം വിതയ്ക്കുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും പലയിടങ്ങളിലും തുടരുകയാണ്. തുലാവര്‍ഷം പോലം ഖടുത്ത ഇടിയും മിന്നലും മഴയ്ക്ക് അകമ്പടിയായി ഉണ്ടായിരുന്നു. പലയിടത്തും മണ്ണിടിച്ചിലും മരങ്ങള്‍ കടപുഴകി വീഴുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലകളില്‍ കനത്ത നാശനഷ്ടങ്ങളും തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാകുകയാണ്. പലയിടത്തും മഴ കനത്തതോടെ ഡാമുകളിലേക്ക് നീരൊഴുക്കു കൂടി.
തിരുവനന്തപുരം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വ്യാപക കൃഷിനാശവും ഉണ്ടായി. മണ്ണൊലിപ്പും മരം കടപുഴകി വീണും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍, പേപ്പാറ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിലെ നാലു ഷട്ടറുകളും തുറന്നു. അരുവിക്കര ഡോമും തുറന്നു. ഇന്നലെ വൈകിട്ട് തുടങ്ങിയ മഴ തിരുവനന്തപുരത്തിന് പുറമേ കൊല്ലം പത്തനംതിട്ട ജില്ലകളിലും അതിശക്തമായി പെയ്യുകയാണ്. പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാം തുറന്നു. വലിയ നാശനഷ്ടം ഉണ്ടായിരിക്കുകയാണ്. പലയിടത്തും വെള്ളക്കെട്ട് വീണ്ടും രൂപപ്പെട്ടു.
വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് കോഴിക്കോട് ജില്ലയുടെ താമരശ്ശേരി കോടഞ്ചേരി തുടങ്ങിയ മലയോര മേഖലകളിലാണ് നാശനഷ്ടങ്ങള്‍. താമരശ്ശേരി യാത്രയ്ക്ക് ജില്ലാഭരണകൂടം ജാഗ്രതാനിര്‍ദേശം നല്കി. തീരപ്രദേശങ്ങളില്‍ കടലാക്രമണവും ശക്തമാണ്. കണ്ണൂര്‍ മലയോര മേഖലയായ ഇരുട്ടിയിലും മറ്റും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മലപ്പുറത്ത് നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ മഴ. പൊന്നാനിയില്‍ കടലാക്രമണം രൂക്ഷമാണ്. കാസര്‍ഗോട്ടും വയനാട്ടിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ഇടുക്കിയില്‍ മഴ വീണ്ടും ശക്തിപ്രാപിച്ചു. ഇടവിട്ട് മഴ പെയ്തുകൊണ്ടിരിക്കുന്നത് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായിട്ടുണ്ട്. മഴമാറി നില്ക്കുന്ന സാഹചര്യം ഉണ്ടെങ്കില്‍ ഡാം തുറക്കേണ്ടി വരില്ലായിരുന്നെന്നാണ് വിലയിരുത്തല്‍. അതേസമയം മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുടക്കാന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന് താഴെയും നദീതീരത്തും വലിയ മുന്നൊരുക്കങ്ങളിലാണ് അധികൃതരും. ഓറഞ്ച് അലര്‍ട്ടിന് ശേഷം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച്് പിന്നെ ിരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞശേഷം മാത്രമേ ഷട്ടര്‍ തുറക്കുകയുള്ളു. പകല്‍ സമയത്ത് മാത്രമാണ് ഷട്ടര്‍ തുറക്കുക. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ല. ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടവും നല്കുന്ന നിര്‍ദേശങ്ങള്‍ പാലിച്ചു മുന്നോട്ടുപോയാല്‍ മതിയാവും.
31-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ