സഹകരണ പ്രസ്ഥാനത്തിനെ തകര്‍ക്കുകവഴി കേരളത്തെ തകര്‍ക്കുകയാണ് ലക്ഷ്യം: തോമസ് ഐസക്
അഡ്മിൻ
കേരളത്തിലെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ഗൂഢശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാരും ഇഡിയും നടത്തുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. സഹകരണ സംഘങ്ങളിലേക്ക് കടന്നുകയറുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് അകമ്പടിയായി സായുധ സൈന്യത്തെയും മാധ്യമപ്പടയെയും ഒപ്പം കൂട്ടുന്നതിലെ ലക്ഷ്യം വ്യക്തമാണെന്ന് അദേഹം പറഞ്ഞു.
നിക്ഷേപകന്റെ കെവൈസി വിവരങ്ങള്‍ സഹകരണ ബാങ്കുകള്‍ ഉറപ്പാക്കണം. എന്നാല്‍, നിക്ഷേപ തുകയുടെ സ്രോതസ്സ് അന്വേഷിക്കാനുള്ള അധികാരമില്ല. വിവരങ്ങള്‍ സമാഹരിക്കേണ്ട ചുമതലയുമില്ല. ഇതെല്ലാം മറച്ചുവച്ചാണ് കള്ളപ്പണം തിരയാന്‍ എന്നപേരില്‍ സഹകരണ ബാങ്കുകളിലേക്ക് കടന്നുകയറുന്നത്.
സഹകരണ പ്രസ്ഥാനത്തിനെ തകര്‍ക്കുകവഴി കേരളത്തെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദേഹം പറഞ്ഞു. കേരളത്തിലെ സഹകരണ സംഘങ്ങളെ എങ്ങനെ ഇല്ലാതാക്കാമെന്നതില്‍ മാത്രമാണ് ഇഡിയുടെ ശ്രദ്ധയെന്നും ഐസക്ക് പറഞ്ഞു.