വ്യക്തിപരമായി താറടിക്കാൻ ചിലർ ശ്രമിക്കുന്നു: കെടി ജലീൽ
അഡ്മിൻ
ന്നെ വ്യക്തിപരമായി താറടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുൻമന്ത്രി കെ ടി ജലീൽ. വ്യാജ ബസ് സ്റ്റോപ്പ് ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മണ്ഡലത്തിലെവിടെയും അത്തരമൊരു ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
തന്നെ വ്യക്തിപരമായി താറടിക്കാൻ 2006 മുതൽ ചിലർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇവരെല്ലാം ചേർന്നാണ് നുണക്കഥ സത്യമാണെന്ന മട്ടിൽ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇഡിയും കസ്റ്റംസും എൻഐഎയും സർവ്വ സന്നാഹങ്ങളുമായി കയറിനിരങ്ങിയിട്ട് ഒരു രോമത്തിൽ തൊടാൻ സാധിച്ചിട്ടില്ലെന്ന കാര്യം ഫോട്ടോഷോപ്പ് ചെയ്ത് നിർമ്മിച്ച വ്യാജ ചിത്രം സ്വന്തം ഫേസ്ബുക്ക് പേജുകളിൽ പങ്കുവെക്കുന്നവർ ഓർക്കുന്നത് നന്നാകും. സർക്കാരിനും സിപിഐഎം നേതാക്കൾക്കുമെതിരെ സംഘടിതമായി നടക്കുന്ന കള്ളപ്രചാരണങ്ങൾക്ക് കയ്യും കണക്കുമില്ല.
തന്റെ കാര്യത്തിൽ സംഭവിച്ചതു പോലുള്ള പച്ചനുണകളാണ് അവയെല്ലാമെന്ന് തിരിച്ചറിയാനാവണം. ഇവരുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർത്ത് കേരളം സംഘികൾക്ക് തീറെഴുതിക്കൊടുക്കൽ. വ്യക്തിഹത്യ ചെയ്യപ്പെടുന്നത് ഇടതുപക്ഷത്ത് നിൽക്കുന്നത് കൊണ്ടാണ്. അതിൽ തനിക്ക് ഒട്ടും ദുഃഖമില്ലെന്നും അഭിമാനമേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.