മാത്യു കുഴൽനാടനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ

മാത്യു കുഴൽനാടനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ. മൂവാറ്റുപുഴയിലെ മാത്യു കുഴൽ നാടന്റെ രണ്ട് കെട്ടിടങ്ങൾ സംബന്ധിച്ചാണ് പരാതി. കുടുംബ വീടിന് സമീപമുള്ള കെട്ടിടങ്ങൾക്ക് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കെട്ടിടത്തിന്റെ നിർമ്മാണം നിയമങ്ങൾ പാലിക്കാതെ എന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. കെട്ടിടത്തിലേക്ക് വൈദ്യുതി എടുത്തത്ത് അനധികൃതമായെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കത്ത് നൽകിയിട്ടുണ്ട്.

അതേസമയം മാത്യു കുഴൽ നാടനെതിരെ ഉന്നയിച്ച ഒറ്റ കാര്യങ്ങളിൽ നിന്നും പിന്നോട്ടില്ലെന്നും ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്നും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞിരുന്നു.

29-Sep-2023

ന്യൂസ് മുന്‍ലക്കങ്ങളില്‍

More