തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡന്റിന്റെ സഹോദരന്‍ അണ്ണാഡിഎംകെയിലേക്ക്

തമിഴ്‌നാട്ടില്‍ ബിജെപിക്ക് തിരിച്ചടിയായി വൈസ് പ്രസിഡന്റ് നൈനാര്‍ നാഗേന്ദ്രന്റെ സഹോദരന്‍ നൈനാര്‍ വീരപെരുമാള്‍ അണ്ണാഡിഎംകെയിലേക്ക്. പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമായിരിക്കും അദ്ദേഹം അണ്ണാഡിഎംകെയിലെത്തുക. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തില്‍ അംഗത്വം ഏറ്റുവാങ്ങും. മുന്‍ തെങ്കാശി എംപിയും നിലവില്‍ ഡിഎംകെ അംഗവുമായ വാസന്തി മുരുകേശനും അണ്ണാഡിഎംകെയില്‍ ചേരാനൊരുങ്ങുന്നെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

അതേസമയം, സഖ്യം തകര്‍ന്നതോടെ തുടര്‍ നീക്കങ്ങളെപ്പറ്റി ബിജെപിയും തലപുകഞ്ഞ് ആലോചന തുടങ്ങി. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലും നിര്‍വാഹക സമിതി യോഗത്തിലും വിഷയം ഉടന്‍ ചര്‍ച്ച ചെയ്യുമെന്നു മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.

29-Sep-2023