സഹകരണ മേഖല എന്ന് പറയുന്നത് എല്ലാവർക്കും ഉള്ളതാണ്: പി കെ കുഞ്ഞാലിക്കുട്ടി

കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം സഹകരണമേഖലയെ തളര്‍ത്തുമെന്ന് മുസ്ലീലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഏതു സൊസൈറ്റി ആയാലും ഗ്യാരണ്ടിവേണമന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാധാരണക്കാരന് പണം നഷ്ടപ്പെടാൻ പാടില്ല. കരുവന്നൂരിലെ അഴിമതിയെ ന്യായീകരിക്കാൻ കഴിയില്ല. അതേ സമയം സഹകരണ മേഖല സംരക്ഷിക്കപ്പെടുകയും വേണം. സഹകരണ മേഖല എന്ന് പറയുന്നത് എല്ലാവർക്കും ഉള്ളതാണ്. കേന്ദ്ര ഏജൻസികൾ വ്യാപകമായി അന്വേഷണം നടത്തുമ്പോൾ അത് സഹകരണ മേഖലയെ തളർത്തുന്ന നടപടിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

30-Sep-2023