മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാൽ വെസ്റ്റിൽ അക്രമികൾ രണ്ട് വീടുകൾക്ക് തീയിട്ടു

ഇടവേളക്ക് ശേഷം മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് ജില്ലയിലാണ് സംഘര്‍ഷമുണ്ടായത്. അക്രമകാരികള്‍ രണ്ട് വീടുകള്‍ തീവെച്ച്‌ നശിപ്പിച്ചു.പൊലീസ് നിരവധി തവണ വെടിവെച്ചതായാണ് റിപ്പോര്‍ട്ട്.രാവിലെ 10 മണിയോടെ കെയ്തെലാൻബി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘര്‍ഷമുണ്ടായത്.

സുരക്ഷാസേനയും ഫയര്‍ഫോഴ്സും എത്തിയാണ് തീയണച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ത്രീകളുടെ ഒരു സംഘം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സുരക്ഷാസേന ഇടപ്പെട്ട് ഇവരെ ശാന്തരാക്കി.
അധിക സേനയെ വിന്യസിച്ച്‌ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് അറിയിച്ചു. മണിപ്പൂരില്‍ നടന്ന വംശീയ സംഘര്‍ഷത്തില്‍ ഇതുവരെ 180 പേരാണ് കൊല്ലപ്പെട്ടത്.

05-Oct-2023