ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കുള്ളത്: മന്ത്രി വി.ശിവൻകുട്ടി

തട്ടം വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓരോ മത വിഭാഗങ്ങള്‍ക്കും അവരുടെ ആചാരം അനുസരിച്ച്‌ വസ്ത്രം ധരിക്കാനുള്ള അവകാശമുണ്ടെന്ന് വി.ശിവൻകുട്ടി പറഞ്ഞു.

‘ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് മതപരമായ വസ്ത്രങ്ങള്‍ക്ക് വിലക്കുള്ളത്. കേരളത്തിലെ വിദ്യാലയങ്ങളില്‍ യൂണിഫോമിനൊപ്പം തട്ടവും അനുവദനീയമാണ്.വസ്ത്രം ധരിക്കുന്നത് ഓരോരുത്തരുടെയും ഇഷ്ടമാണ്’- കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരെ കണ്ടശേഷം മാധ്യമപ്രവർത്തകരോട് മന്ത്രി പ്രതികരിച്ചു.

05-Oct-2023