രാജ്യത്തിന്റെ നന്മയ്ക്ക് ജാതി സെൻസസ് അനിവാര്യം: രാഹുൽ ​ഗാന്ധി

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ ജാതി സെന്‍സെസ് ആയുധമാക്കാന്‍ കോണ്‍ഗ്രസ്. രാജ്യവ്യാപകമായി സര്‍ക്കാര്‍ ജാതിസെന്‍സെസ് നടപ്പാക്കണമെന്ന് ദില്ലയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

ജാതിസെന്‍സസില്‍ രാഷ്ട്രീയമില്ലെന്നും പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തുരങ്കം വയ്ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇക്കാര്യത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രമേയം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചതായും രാഹുൽ ഗാന്ധി പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ സെൻസസ് നടപ്പാക്കാനാണ് ആലോചന. തീരുമാനം പുരോഗമനപരമായ ഒരു കാഴ്ചപ്പാടാണെന്ന് കരുതുന്നു. ജാതി സെൻസസിൽ കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെങ്കിലും പ്രതിപക്ഷ സഖ്യമായ ഇൻഡ്യയ്ക്കുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെന്നും രാഹുൽ ഗാന്ധി സമ്മതിച്ചു.

09-Oct-2023