കെ പി സി സി യെ നയിക്കുന്നത് പി ആർ ഏജൻസി: എംവി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തിൽ ഉൾക്കളികൾ പുറത്ത് വന്നതായി എം വി ഗോവിന്ദൻ മാസ്റ്റർ. ആരോപണം ഉന്നയിച്ചയാൾ തന്നെ ആരോപണം തെറ്റാണെന്ന് പറഞ്ഞു. മറ്റ് ചിലരുടെ പ്രേരണ കൊണ്ടാണ് ആരോപണമുന്നയിച്ചതെന്നാണ് പറഞ്ഞത്. കേസിലെ ഗൂഢാലോചന പകൽ പോലെ വ്യക്തമാണ്. ഗൂഢാലോചനയുണ്ടെന്ന് സി പി ഐ എം തുടക്കം മുതൽ പറഞ്ഞിരുന്നതാണ്. അന്വേഷണം ദ്രുതഗതിയിൽ മുന്നോട്ട് പോകണമെന്നും ഗൂഢാലോചനക്കാരെയെല്ലാം പുറത്ത് കൊണ്ടുവരണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

തെറ്റ് പറ്റിയോയെന്ന് നോക്കാനാണ് മാധ്യമ പ്രവർത്തകർ സിപിഐഎം പരിപാടിക്ക് വരുന്നത്. എന്നിട്ടത് പർവതീകരിച്ച് കാണിക്കുകയാണ്. ആരോഗ്യ മന്ത്രിക്കെതിരെ നടത്തിയ കള്ള പ്രചാരണങ്ങളിൽ മാധ്യമങ്ങൾ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഹരിദാസന്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ വാർത്തയാക്കിയില്ലയെന്നും
നീചമായ വാർത്തയാണ് മാധ്യമങ്ങൾ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിലൂടെ മാധ്യമങ്ങളുടെ കാപട്യമാണ് തുറന്നുകാട്ടപ്പെട്ടത്.കെ പി സി സി യെ നയിക്കുന്നത് പി ആർ ഏജൻസിയാണെന്നും കോൺഗ്രസ്സ് ആ അവസ്ഥയിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

10-Oct-2023