കരുവന്നൂർ കേസില്‍ ഇ ഡി തെറ്റ് സമ്മതിച്ചു

കരുവന്നൂർ ബാങ്ക് കേസില്‍ അരവിന്ദാക്ഷനെതിരായ ആരോപണത്തില്‍ നിന്ന് ഇ ഡി പിന്മാറിയതായി കൈരളി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അരവിന്ദാക്ഷന്‍റെ അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷം രൂപയുടെ ഇടപാട് നടന്നുവെന്നാണ് ഇ ഡി നേരത്തെ ആരോപിച്ചിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഇടപാടുകള്‍ നടന്നിട്ടില്ലെന്ന് ഇ ഡി കോടതി തെറ്റ് സമ്മതിക്കുകയായിരുന്നു.

തങ്ങൾ കോടതിയിൽ നൽകിയ അക്കൗണ്ട് വിവരങ്ങൾ തെറ്റായിരുന്നുവെന്നും ഇ ഡി സമ്മതിച്ചു. കൊച്ചി കലൂർ പിഎംഎൽഎ കോടതിയെയാണ് ഇഡി ഇക്കാര്യ o അറിയിച്ചത്.

ഇത്തരത്തില്‍ അരവിന്ദാക്ഷന്‍റെ അമ്മയുടെ പേരില്‍ ഉയര്‍ന്ന ആരോപണം തെറ്റാണെന്ന് ആ സമയത്ത് തന്നെ കൈരളി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. അതേസമയം, ഇ ഡി ആരോപണങ്ങളെ ആദ്യം തന്നെ അരവിന്ദാക്ഷന്‍ തള്ളിക്കളഞ്ഞിരുന്നു. ഏത് അന്വേഷണവും നടക്കട്ടേയെന്നും തനിക്ക് ഒന്നും പേടിക്കാനില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഇ ഡിയുടെ പിന്മാറ്റം ബിജെപി- പ്രതിപക്ഷ- വലതുപക്ഷ മാധ്യമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

10-Oct-2023