ജെഡിഎസ് കേരളത്തില്‍ സ്വതന്ത്രമായി തുടരും: മന്ത്രി കെ കൃഷ്ണന്‍കുട്ടി

ജെഡിഎസ് കേരളത്തില്‍ സ്വതന്ത്രമായി തുടരുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ദേശീയ നേതൃത്വവുമായി ഉള്ള ബന്ധം വിച്ഛേദിച്ചു. ആശയപരമായി ഒരുമിക്കാവുന്നവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. പുതിയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

ദേശീയതലത്തില്‍ ജെഡിഎസ് ബിജെപിയുമായി സഖ്യം ചേര്‍ന്നതിനാലാണ് ഒറ്റയ്ക്ക് നില്‍ക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പുതിയ പാര്‍ട്ടി രൂപീകരണം ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും ആശയപരമായി ഒരുമിക്കാവുന്നവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാര്‍ട്ടിയുടെ പേരും ചിഹ്നവും സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.

വ്യക്തികളുടെ പാര്‍ട്ടിയായല്ല ഉദ്ദേശിക്കുന്നത് ആശയപരമായി യോജിപ്പ് വേണം. എല്‍ ജെ ഡി – ആര്‍ ജെ ഡി ലയനംത്തില്‍ അതവരുടെ കാര്യമെന്നും വ്യക്തി കേന്ദ്രീകൃതമല്ല, ആശയപരമായ ഒരുമിക്കലാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

12-Oct-2023