അറസ്റ്റ് ചോദ്യം ചെയ്ത ന്യൂസ്‌ക്ലിക്കിന്റെ ഹർജി തള്ളി

ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അറസ്റ്റിനെ ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബിർ പുർകായസ്തയും എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയും നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.

അന്വേഷണം തുടരുകയാണെന്നും തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള ഡൽഹി പൊലീസിൻറെ വാദം പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ ദിവസവും ഹൈക്കോടതി ഹർജി പരിഗണിച്ചിരുന്നു. പൊലീസിൻറെ സ്‌പെഷ്യൽ സെല്ലും സാമ്പത്തിക കുറ്റകൃത്യവിഭാഗവും വിശദമായ അന്വേഷണം നടത്തുകയാണെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ഡൽഹി പൊലീസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.

സിബിഐ ഉൾപ്പെടെ കേസ് ഏറ്റെടുത്തകാര്യവും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. യുഎപിഎ കേിൽ പ്രബിർ പുർകായസ്തയെയും അമിത് ചക്രവർത്തിയെയും ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ വിട്ടുകൊണ്ടുള്ള വിചാരണ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഇരുവരും ഹൈക്കോടതിയിൽ ഹർജി നൽകിയത്.

13-Oct-2023