കായിക മേളയെ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്നാക്കുന്നത് ആലോചനയിൽ: മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്തെ സ്‌കൂൾ കായിക മേളയെ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്നാക്കുന്നത് ആലോചനയിലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത്തരത്തില്‍ പേര് മാറ്റം അടുത്ത വര്‍ഷം മുതലായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ ഒളിമ്പിക്‌സ് ആയാല്‍ മത്സരയിനങ്ങളില്‍ ഗെയിംസും ഉള്‍പ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.

അടുത്ത വര്‍ഷം പ്രശ്‌നം പരിഹരിക്കാം. ഒരു സ്‌പോര്‍ട്‌സ് കലണ്ടര്‍ ഉണ്ടാക്കാനാണ് ശ്രമമെന്നും മന്ത്രി ശിവന്‍ കുട്ടി പറഞ്ഞു. 64ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള മാധ്യമ അവാര്‍ഡും മന്ത്രി പ്രഖ്യാപിച്ചു. സമഗ്ര കവറേജിന് ഏഷ്യാനെറ്റ് ന്യൂസിന് പുരസ്‌കാരം ലഭിച്ചു.

കായിക താരങ്ങള്‍ക്ക് ജോലി നല്‍കുന്നതില്‍ ഇടതു സര്‍ക്കാരിന് മികച്ച റെക്കോര്‍ഡാണുള്ളത്. 7 വര്‍ഷത്തിനിടെ 676 പേര്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതി വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.

17-Oct-2023