വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ച പീഡന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റെസ്ലിംഗ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ കോടതിയിൽ.ഗുസ്തിക്കാരുടെ പൾസ് നിരക്ക് മാത്രമാണ് ബ്രിജ്ഭൂഷൺ പരിശോധിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ലൈംഗിക ഉദ്ദേശ്യമില്ലാതെ പള്‍സ് പരിശോധിക്കുന്നത് കുറ്റമല്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി. ബ്രിജ് ഭൂഷൺ ഒരു പെൺകുട്ടിയെയും അനുചിതമായി സ്പർശിക്കുന്നത് താൻ കണ്ടിട്ടില്ലെന്ന് സാക്ഷികളിലൊരാൾ പറഞ്ഞിട്ടുണ്ട്. പൾസ് നിരക്ക് പരിശോധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലൈംഗിക ഉദ്ദേശമില്ലാതെ പൾസ് പരിശോധിക്കുന്നത് കുറ്റകരമല്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
തന്റെ ഓഫീസിലേക്ക് ആരെയും വിളിച്ചില്ല. പരാതിക്കാരൻ സ്വമേധയാ വന്നതാണെന്നും ബ്രിജ്ഭൂഷൺ കോടതിയിൽ വ്യക്തമാക്കി.ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷണിനെതിരെ കേസ് ഫയല്‍ ചെയ്തത്. കേസില്‍ ഒക്ടോബര്‍ 19-ന് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കൂടുതല്‍ വാദംകേള്‍ക്കും