അദാനിക്കെതിരെ ജെപിസി അന്വേഷണം നടത്തണം: സീതാറാം യെച്ചുരി

അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. തെളിവ് സഹിതമാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തു വിട്ടതെന്നും ഇനി എങ്കിലും അന്വേഷണം പ്രഖ്യാപിക്കാൻ മോദി സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അദാനിക്കെതിരെ ഒന്നിനുപുറകെ ഒന്നൊന്നായി ആണ് വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നത്. ഹിന്‍ഡന്‍ബര്‍ഗിന്റെയും ഒസിസിആര്‍പിയുടെയും റിപ്പോര്‍ട്ടിന് പിന്നാലെ അദാനിക്കെതിരെ ഗുരുതര ആരോപണമാണ് ഫിനാന്‍ഷ്യല്‍ ടൈംസ് നടത്തിയത്. അദാനിക്കെതിരെ നേരത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് അന്വേഷണം നടത്തിയിരുന്നു.

2014-ല്‍ നടത്തിയ അന്വേഷണത്തില്‍ വിദേശ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികള്‍ വാങ്ങിയതിന്റെ തെളിവുകള്‍ കണ്ടെത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി സെബിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടെ അദാനിക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണം അവസാനിപ്പിച്ചു.

18-Oct-2023