മധ്യപ്രദേശ് ബിജെപിയിൽ ഭിന്നത രൂക്ഷം

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി. സീറ്റ് ലഭിക്കാത്ത പ്രാദേശിക നേതാക്കൾ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെ തടഞ്ഞു.കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെയും ഇയാൾ കയ്യേറ്റം ചെയ്തു. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം.

മധ്യപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷൻ വി ഡി ശർമയ്‌ക്കെതിരെയും പ്രതിഷേധം ഉയർന്നിരുന്നു.മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ 92 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ സീറ്റ് ലഭിക്കാത്തവരുടെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് പ്രതിഷേധമുയർന്നിരുന്നു.

ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ, മകൻ ആകാശ് വിജയവർഗീയ, മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരാണ് തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത്.മധ്യപ്രദേശിൽ നിർണായകമായ യുവാക്കളുടെ വോട്ട് നേടാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. നവംബർ 17നാണ് മധ്യപ്രദേശിൽ വോട്ടെടുപ്പ്.

22-Oct-2023