ഉദ്യോഗസ്ഥ സംവിധാനത്തെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു: സീതാറാം യെച്ചൂരി
അഡ്മിൻ
ഉദ്യോഗസ്ഥ സംവിധാനത്തെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചുരി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് റെയില്‍വേ, പ്രതിരോധ സംവിധാനം എല്ലാം ദുരുപയോഗം ചെയ്യുന്നുവെന്നും ചരിത്രത്തില്‍ ഇത്തരം നിലപാട് മുന്‍പ് ഉണ്ടായിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പ്രചരിപ്പിക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും മോദിക്ക് കത്തയച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് മോദി സര്‍ക്കാരിന്റെ വിവാദ നീക്കം നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളുടെ പ്രചാരണത്തിനായി മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉപയോഗിക്കാനാണ് നീക്കം നടക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജില്ലകളിലും ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിന്റെ പ്രചാരണ ചുമതലയേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിലാണ് വിമര്‍ശനം ശക്തമാകുന്നത്.
റെയില്‍ വേയിലെയും, സേനയിലെ.ും ഉദ്യോഗസ്ഥര്‍ക്കും സമാന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് റെയില്‍വേ, പ്രതിരോധ സംവിധാനം എല്ലാം ദുരുപയോഗം ചെയ്യുന്നുവെന്നും ചരിത്രത്തില്‍ ഇത്തരം നിലപാട് മുന്‍പ് ഉണ്ടായിട്ടില്ലെന്നും വിവാദ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നു യെച്ചുരി ആവശ്യപ്പെട്ടു.