മദ്യപ്രദേശ്: കോൺഗ്രസിൽ 40 സീറ്റുകളിൽ തർക്കം തുടരുന്നു
അഡ്മിൻ
മധ്യപ്രദേശിൽ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ ബിജെപിയിലും കോൺഗ്രസിലും കൂട്ടരാജി. മുന്‍മന്ത്രി റുസ്തം സിംഗിന്റെ രാജിക്ക് പിന്നാലെ ആറ് നേതാക്കൾ കൂടി ബിജെപി വിട്ടു. ടികംഗഡിൽ നിന്നുള്ള ബിജെപി എംഎൽഎ കെ കെ ശ്രീവാസ്തവ, ബിജെപി എംഎൽഎയും മുൻ മന്ത്രിയുമായ ഉമാശങ്കർ ഗുപ്ത എന്നിവരും പ്രാദേശിക നേതാക്കളുമാണ് പാർട്ടി വിട്ടത്.
ബിജെപിക്ക് എതിരെ വിമതരായി മത്സരിക്കുമെന്ന് സീറ്റ് നിഷേധിച്ച നേതാക്കൾ പറയുന്നു. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിൽ കനത്ത വിഭാഗീയത തുടരുകയാണ്. കേന്ദ്ര മന്ത്രി ജോതിരാദിത്യ സിന്ധ്യ അനുകൂലികളും കടുത്ത അതൃപ്തിയിലാണ്. 92 സീറ്റുകളില്‍ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ അതൃപ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയായിരുന്നു.
നേരത്തെ, കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. കേന്ദ്രമന്ത്രിയെ വളഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തു. മുൻ മന്ത്രി ശരദ് ജെയിനിന്‍റെ അനുയായികളാണ് ജബല്‍പൂരില്‍ വച്ച് കേന്ദ്രമന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ചത്.
കോൺഗ്രസിൽ 40 സീറ്റുകളിൽ തർക്കം തുടരുകയാണ്. അഞ്ച് നേതാക്കൾ കോൺഗ്രസ് വിട്ടു. മധ്യപ്രദേശിൽ സീറ്റ് ലഭിക്കാത്തവർ പിസിസി അധ്യക്ഷൻ കമൽനാഥ്, മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ് എന്നിവർക്ക് എതിരെ പ്രതിഷേധം ശക്തമാക്കി.