വി ഡി സതീശന്‍ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ല: മന്ത്രി വീണ ജോർജ്

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍ അഴിമതിയെന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ വി ഡി സതീശനെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വി ഡി സതീശന്‍ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങളെ കാണുന്നില്ല. സി.എ.ജി റിപ്പോര്‍ട്ട് ഡ്രാഫ്റ്റ് മാത്രമാണ്.

ആരോഗ്യവകുപ്പ് മറുപടി നല്‍കിയ ശേഷമാണ് അന്തിമ റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കുക. ആരോഗ്യവകുപ്പിനെതിരായ ആരോപണത്തില്‍ കെ സുരേന്ദ്രനും മന്ത്രി മറുപടി നല്‍കി. വി ഡി സതീശന്റെയും കെ സുരേന്ദ്രന്റെയും സ്വരം ഒരുപോലെ ഇരിക്കുന്നതില്‍ അത്ഭുതമില്ല. കെ സുരേന്ദ്രന്‍ ആദ്യം യുപിയെ മാറ്റി പറയട്ടെയെന്നും മന്ത്രി വിമര്‍ശിച്ചു.

അതേസമയം വയനാട്ടില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആര്‍ അറിയിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വയനാട്, ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് ഐസിഎംആര്‍ അറിയിച്ചു. വയനാട് നിപ പ്രവര്‍ത്തനം ശക്തമാക്കും. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

25-Oct-2023