മാത്യു കുഴൽനാടൻ രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ സമൂഹത്തോട് മാപ്പ് പറയണം: വി.കെ.സനോജ്

സിഎംആർഎൽ വിഷയത്തിൽ ഉന്നയിച്ച ആരോപണങ്ങളെല്ലാം പൊളിഞ്ഞ മാത്യുകുഴൽനാടൻ കിടന്നിടത്ത് ഉരുളുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. രാഷ്ട്രീയമാന്യത ഉണ്ടെങ്കിൽ അദ്ദേഹം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും വി.കെ.സനോജ് പറഞ്ഞു.

ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് തെളിവുകളടക്കം പുറത്തുവന്നിട്ടും അദ്ദേഹം തിരുത്തുന്നില്ല. കുഴൽനാടൻ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വലിയ സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും കുഴൽനാടൻ നടത്തുന്നെന്നും വി.കെ.സനോജ് ആരോപിച്ചു.

25-Oct-2023