പാഠപുസ്തകങ്ങളിൽ ഇനി 'ഇന്ത്യ' ഇല്ല, ഭാരത് എന്നാക്കാൻ ശുപാർശ
അഡ്മിൻ
എൻസിഇആർടി പുസ്തകങ്ങളിൽ ഇനി ഇന്ത്യ എന്ന പേരില്ല. രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റാൻ എൻസിഇആർടി ഉപദേശക സമിതി ശുപാർശ ചെയ്തു.സിഐ ഐസക് അധ്യക്ഷനായ സമിതിയാണ് ശുപാർശ നൽകിയത്. പ്രാചീന ചരിത്രത്തിനു പകരം ക്ലാസിക്കൽ ചരിത്രം പഠിപ്പിക്കണമെന്നും ശുപാർശയുണ്ട്.
പരിഷ്കാരം നടപ്പാക്കുമെന്ന് സിഐ ഐസക് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. പുരാതന, മധ്യകാല, ആധുനിക ചരിത്രമെന്ന് വിഭജനമില്ല. പുരാണങ്ങൾ പഠിപ്പിക്കുന്നതിൽ രാഷ്ട്രീയമില്ല. പാഠപുസ്തകങ്ങളിൽ ഇനി ഭാരതം എന്നേ ഉണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചു.
ജി 20 ഉച്ചകോടിയുടെ ഭാഗമായ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്ന് സാധാരണ കാണാറുള്ളതില്‍നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് ഓഫ് ഭാരത് എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് രാജ്യത്തിന്റെ പേരുമാറ്റാന്‍ നീക്കം നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നീക്കങ്ങള്‍ ഉണ്ടാകുമെന്ന അഭ്യൂഹമടക്കം പ്രചരിച്ചു.
ഇന്ത്യ എന്നപേരില്‍ അടുത്തിടെ ഒന്നിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം ഇതോടെ വിമര്‍ശനവുമായി രംഗത്തെത്തി. സെപ്തംബറിൽ ഡൽഹിയിൽ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെയിംപ്ലേറ്റിൽ 'ഭാരത്'എന്ന് കണ്ടതും ചർച്ചകൾക്ക് വഴിവച്ചിരുന്നു