ഇഡിയ്ക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം കരുവന്നൂർ ബാങ്കിൽ മാത്രമാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. സഹകരണ രജിസ്ട്രാർ ടി വി സുഭാഷ് ഐഎഎസാണ് കോടതിയെ സമീപിച്ചത്. കൂടാതെ ഇഡി സമൻസ് നിയമ വിരുദ്ധമാണെന്നും ടി വി സുഭാഷ് കോടതിയെ അറിയിച്ചു.

എന്തിനാണ് ചോദ്യം ചെയ്യുന്നതെന്ന് സമൻസിൽ പറയുന്നില്ല. നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ് അയച്ചിരിക്കുന്നതെന്നും സമൻസ് മാനസികമായി പീഡിപ്പിക്കാൻ വേണ്ടിയാണെന്നും ഹർജിയിൽ ആരോപിക്കുന്നു. സഹകരണ മേഖലയെ അപകീർത്തിപ്പെടുത്താനും വിശ്വാസ്യത തകർക്കാനുമാണ് ഇഡി ലക്ഷ്യമിടുന്നത്. കുടുംബ വിശദാംശങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെടുന്ന ഇഡി നടപടി സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

 

26-Oct-2023