വരാനിരിക്കുന്നത് കടുത്ത വരള്‍ച്ച; ഇന്ത്യയില്‍ ഭൂഗര്‍ഭ ജലം കുറയുന്നുവെന്ന് പഠനം
അഡ്മിൻ
ഇന്ത്യയില്‍ ഭൂഗര്‍ഭജല ശോഷണം മൂര്‍ദ്ധന്യാവസ്ഥയോട് അടുത്തതായി പഠനം. യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹ്യൂമന്‍ സെക്യൂരിറ്റി പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കര്യം വ്യക്തമാക്കിയിരിക്കുന്നത്.
വംശനാശം, ഭൂഗര്‍ഭ ജലശോഷണം, പര്‍വത ഹിമാനികള്‍ ഉരുകല്‍, ബഹിരാകാശ അവശിഷ്ടങ്ങള്‍, അസഹനീയമായ ചൂട്, എന്നിങ്ങനെ ആറ് പാരിസ്ഥിതിക വിഷയങ്ങള്‍ പരിശോധിക്കുന്ന 'ഇന്റര്‍കണക്റ്റഡ് ഡിസാസ്റ്റര്‍ റിസ്ക് റിപ്പോര്‍ട്ട് 2023' റിപ്പോര്‍ട്ട് ലോകത്തെ വേഗത്തില്‍ ഇല്ലാതാകുന്ന 31 പ്രധാന ജലാശയങ്ങളില്‍ 27 എണ്ണവും കണ്ടെത്തി.
റിപ്പോര്‍ട്ട് അനുസരിച്ച് പഞ്ചാബിലെ 78 ശതമാനം കിണറുകളും അമിതമായി ചൂഷണം ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. കൂടാതെ വടക്ക്-പടിഞ്ഞാറന്‍ പ്രദേശത്താകെ 2025 ഓടെ ഭൂഗര്‍ഭജല ലഭ്യതയില്‍ വലിയ കുറവ് അനുഭവിക്കുമെന്നും മുന്നറിയിപ്പ് നല്കുന്നു.
പാരിസ്ഥിതിക സൂചനകള്‍ ഭൂമിയുടെ സംവിധാനങ്ങളിലെ നിര്‍ണായക പരിധികളാണ്. ഇത് ആവാസ വ്യവസ്ഥയിലും കാലാവസ്ഥാ രീതികളിലും പരിസ്ഥിതിയിലും അഗാധവും ചിലപ്പോള്‍ വിനാശകരവുമായ മാറ്റങ്ങളിലേക്ക് എത്തിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.